ക​ല​ഞ്ഞൂ​രി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു ‌
Monday, October 21, 2019 10:33 PM IST
‌പ​ത്ത​നം​തി​ട്ട: മ​ഴ​പെ​യ്ത് വെ​ള്ളം ക​യ​റി​യ ക​ല​ഞ്ഞൂ​രി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി പാ​ര്‍​പ്പി​ച്ചെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് അ​റി​യി​ച്ചു. ക​ല​ഞ്ഞൂ​ര്‍ പി​രി​ച്ച​ന്നൂ​ര്‍ പ​ടി​യി​ലെ മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ അ​പ​ക​ട സാ​ധ്യ​ത​യി​ല്ല. മ​ഴ കു​റ​യു​മ്പോ​ള്‍ വെ​ള്ള​മി​റ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ക്യാ​മ്പ് തു​ട​ങ്ങു​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ഒ​രു ടീം ​ജി​ല്ല​യി​ലെ​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌