ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ‌
Monday, October 21, 2019 10:33 PM IST
‌പ​ത്ത​നം​തി​ട്ട: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​നം മൂ​ലം സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ന​ദി​ക​ളി​ലെ​യും പു​ഴ​ക​ളി​ലെ​യും തൊ​ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു വ​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ള്‍ പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ട്.

ക​ണ്‍​ട്രോ​ള്‍ റൂം ​ തു​റ​ന്നു ‌

‌പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് തി​രു​വ​ല്ല താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. ഫോ​ണ്‍: 0469 2601303, 8281009321.‌