സ്ഥാ​നാ​ർ​ഥി​ക​ളി​ൽ വോ​ട്ടു ചെ​യ്യാ​നാ​യ​ത് ജ​നീ​ഷി​നു മാ​ത്രം ‌‌
Monday, October 21, 2019 10:37 PM IST
കോ​ന്നി: മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ വോ​ട്ടു ചെ​യ്യാ​നാ​യ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​നു മാ​ത്ര​മാ​ണ്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ലു​പാ​റ ബൂ​ത്തി​ലാ​യി​രു​ന്നു ജ​നീ​ഷി​ന്‍റെ വോ​ട്ട്. 8.45 ഓ​ടെ വോ​ട്ടു ചെ​യ്ത ശേ​ഷ​മാ​ണ് മ​റ്റ് ബൂ​ത്തു​ക​ളി​ലേ​ക്ക് ജ​നീ​ഷ് തി​രി​ച്ച​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നും മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

യു​ഡി​എ​ഫ് നേ​താ​ക്ക​ളി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി മെം​ബ​ർ മാ​ത്യു കു​ള​ത്തു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ണ്ടാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രാ​യി​രു​ന്നു. ‌