എ​ൻ​ജി​ഒ യൂ​ണി​യ​ൻ സ​ർ​ഗോ​ത്സ​വ് തി​രു​വ​ല്ല​യി​ൽ
Tuesday, October 22, 2019 11:05 PM IST
തി​രു​വ​ല്ല: എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വം "സ​ർ​ഗോ​ത്സ​വ് 2019" ന​വം​ബ​ർ 10 ന് ​തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം തി​രു​വ​ല്ല ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു.
കേ​ര​ള നാ​ട​ൻ ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി. ​ജെ. കു​ട്ട​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​സി. മാ​ത്തു​ക്കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി. ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​എ. അ​ജി​ത് കു​മാ​ർ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ടി. വി​ജ​യ​നാ​ന്ദ​ൻ, യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഫി​റോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, കെ. ​അ​ന​ന്ത​ഗോ​പ​ൻ, ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ്, ചെ​യ​ർ​മാ​ൻ സി.​ജെ. കു​ട്ട​പ്പ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​വി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 101 അം​ഗ സ്വാ​ഗ​ത സം​ഘം എ​ക്സി​ക്യൂ​ട്ടീ​വ് രൂ​പീ​ക​രി​ച്ചു.