വി​ജ​യം ഒ​പ്പ​മെ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Tuesday, October 22, 2019 11:07 PM IST
പി. ​മോ​ഹ​ന്‍​രാ​ജ് (യു​ഡി​എ​ഫ്)

കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ മെ​ച്ച​പ്പെ​ട്ട വി​ജ​യം നേ​ടു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ലെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​മോ​ഹ​ന്‍​രാ​ജ്. ഭൂ​രി​പ​ക്ഷം അ​ഞ്ച​ക്കം വ​രെ എ​ത്തി​യേ​ക്കാം. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ട ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​സ​ക്തി​യു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഫ​ലം വ​രു​മ്പോ​ള്‍ അ​റി​യാ​മെ​ന്നും മോ​ഹ​ന്‍​രാ​ജ് പ​റ​ഞ്ഞു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്)

കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടിം​ഗ് ദി​ന​ത്തി​ല്‍ യു​ഡി​എ​ഫ്, ബി​ജെ​പി ധാ​ര​ണ പ​ല​യി​ട​ത്തു​മു​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ട്ടു​വെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​നു സം​ശ​യ​മി​ല്ല. മെ​ച്ച​പ്പെ​ട്ട ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​രം​ഭം മു​ത​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഘ​ട​ക​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പ് ദി​നം വ​രെ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

കെ. ​സു​രേ​ന്ദ്ര​ന്‍ (എ​ന്‍​ഡി​എ)

തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം സം​ബ​ന്ധി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​ളെ ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത് എ​ന്‍​ഡി​എ​യു​ടെ വി​ജ​യ​മാ​യി​രി​ക്കു​മെ​ന്ന​തി​ല്‍ സ്ഥാ​നാ​ര്‍​ഥി കെ.സു​രേ​ന്ദ്ര​നു സം​ശ​യ​മി​ല്ല. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലുംവ്യ​ക്ത​മാ​യ സാ​ധ്യ​ത എ​ന്‍​ഡി​എ​യ്ക്കു​ണ്ട്. അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ് എ​ല്ലാ​യി​ട​ത്തു​മു​ണ്ടാ​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.