വോ​ട്ടെ​ണ്ണ​ലി​നു ത്രി​ത​ല സു​ര​ക്ഷ
Wednesday, October 23, 2019 11:00 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത്രി​ത​ല സു​ര​ക്ഷാ സ​ന്നാ​ഹം.

വോ​ട്ടെ​ണ്ണ​ലി​നു​ള്ള എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു. മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണു സു​ര​ക്ഷാ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്താ​യി 20 സി​എ​എ​സ്എ​ഫു​കാ​ർ, കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് 25 കേ​ര​ള ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ്, അ​തി​നും പു​റ​ത്താ​യി കേ​ര​ള പോ​ലീ​സി​ലെ ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള 60 ഉ​ദ്യോ​ഗ​സ്ഥ​രെ​യുമാണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​ഞ്ച് സ​ബ്ഡി​വി​ഷ​നി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ​യും അധിക പോ​ലീ​സ് സേ​ന​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​ണ​മാ​യും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വോ​ട്ടെ​ണ്ണ​ൽ ഹാ​ളും, വി​വി പാ​റ്റ് എ​ണ്ണു​ന്ന​തി​ന് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഒ​ന്നാം ടേ​ബി​ൾ, സ്ട്രോം​ഗ് റൂം ​പ​രി​സ​രം എ​ന്നി​വ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​യി എ​ൽ​എ ജ​ന​റ​ൽ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ടി.​ജി. ഗോ​പ​കു​മാ​റി​നെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ‌

‌ആ​ദ്യം എ​ണ്ണു​ക പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ‌

‌കോ​ന്നി നി​യോ​ജ​ക​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​ൽ ആ​ദ്യം എ​ണ്ണു​ക പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ്. 142 സ​ർ​വീ​സ് വോ​ട്ടു​ക​ളും 32 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ 174 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും എ​ണ്ണു​ക. സ​ർ​വീ​സ് വോ​ട്ടു​ക​ൾ ( ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ്്) ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് വോ​ട്ടെ​ണ്ണു​ന്ന​തി​ന് സ​ജ്ജ​മാ​ക്ക​മാ​ക്കു​ന്ന​തി​ന് അ​ഞ്ച് ടേ​ബി​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടെ​ക്നി​ക്ക​ൽ ടീ​മി​നേ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ 1018 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും, 44 പോ​സ്റ്റ​ൽ വോ​ട്ടു​മാ​ണ് ആ​കെ​യു​ള്ള​ത്. വോ​ട്ടെ​ണ്ണ​ൽ ദി​നം രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു വ​രെ വ​ന്ന പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും, സ​ർ​വീ​സ് വോ​ട്ടു​ക​ളും എ​ണ്ണും. അ​തി​നു ശേ​ഷം വ​രു​ന്ന​വ അ​സാ​ധു​വാ​ക്കും.‌