ഹ​രി​ത​ദൃ​ഷ്ടി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ​രി​ശീ​ല​നം നാ​ളെ മു​ത​ല്‍ ‌
Wednesday, October 23, 2019 11:00 PM IST
‌പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്ന് ഉ​പ​ദൗ​ത്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് 'ഹ​രി​ത​ദൃ​ഷ്ടി' എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫോ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് - കേ​ര​ള​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചു.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ​ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്-​ആ​പ്ലി​ക്കേ​ഷ​നും ഉ​ള്‍​പ്പെ​ടു​ന്ന ഇ-​മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​മാ​ണ് 'ഹ​രി​ത​ദൃ​ഷ്ടി'. ആ​ന്‍​ഡ്രോ​യി​ഡ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ഭാ​ഗം. ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും പ്ര​വ​ര്‍​ത്തി​ക്കും വി​ധ​മാ​ണ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ബ്ലോ​ക്കു​ത​ല​ത്തി​ലും ന​ഗ​ര​സ​ഭ​ക​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ലു​മാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, കൃ​ഷി ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ (എ​ല്‍​എ​സ്ജി​ഡി), അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍, വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടെ​കി​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍​ക്കും ന​ഗ​ര​സ​ഭ​ക​ളി​ല്‍ നി​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍, മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നീ​യ​ര്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ (അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി), ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.
25ന് ​റാ​ന്നി, കോ​യി​പ്രം ബ്ലോ​ക്കു​ക​ളി​ലും 26ന് ​പ​ന്ത​ളം, പ​റ​ക്കോ​ട് ബ്ലോ​ക്കു​ക​ളി​ലും 28ന് ​മ​ല്ല​പ്പ​ള്ളി, 29ന് ​പു​ളി​ക്കീ​ഴ് (തി​രു​വ​ല്ല ഡ​യ​റ്റ്), ഇ​ല​ന്തൂ​ര്‍ എ​ന്നീ ബ്ലോ​ക്കു​ക​ളു​ടേ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് 28ന് ​ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്കി​ലു​മാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‌