പെ​രു​ന്തേ​ന​രു​വി ജ​ന​വാ​സ​ മേ​ഖ​ല​യി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളും
Sunday, November 10, 2019 10:52 PM IST
റാ​ന്നി: പെ​രു​ന്തേ​ന​രു​വി​ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് എ​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​രു​വി മേ​ഖ​ല​യ്ക്കും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ച​ണ്ണ​ക്കു​മി​ട​യി​ലു​ള്ള മൈ​താ​ന​ത്താ​ണ് പ​ക​ൽ സ​മ​യ​ത്ത് ആ​ളു​ക​ൾ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. അ​വി​ടെ ഏ​റെ നേ​രം നി​ല​യു​റ​പ്പി​ച്ച കാ​ട്ടു​പോ​ത്ത് പി​ന്നീ​ട് പെ​രു​ന്തേ​ന​രു​വി കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഈ ​പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ൾ ക​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ള്ള​പ്പോ​ഴാ​ണ് ഇ​പ്പോ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ഗ്രാ​മ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്.

കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​തി​നു ശേ​ഷം കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​യ്ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്ക് ഭ​യ​മാ​ണ്. പെ​രു​ന്തേ​ന​രു​വി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി മേ​ഖ​ല​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രും എ​ത്തു​ന്ന മാ​ർ​ഗ​ത്തി​ലാ​ണ് ഇ​ന്ന​ലെ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്.