‘വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം’ 14 മു​ത​ൽ
Sunday, November 10, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട : പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 14 മു​ത​ല്‍ 28 വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഏ​റെ വൈ​വി​ധ്യ​മാ​ര്‍​ന്ന​തും പു​തു​മ​യാ​ര്‍​ന്ന​തു​മാ​യ പ​രി​പാ​ടി​യാ​ണ് 'വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം'.
ഇ​ത​നു​സ​രി​ച്ച് ഓ​രോ വി​ദ്യാ​ല​യ​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്തോ, പ​തി​ന​ഞ്ചോ കു​ട്ടി​ക​ള്‍ ആ ​സ്‌​കൂ​ളി​ന്‍റെ സ​മീ​പ​ത്തു​ള്ള ശാ​സ്ത്രം, ക​ല, സാ​ഹി​ത്യം, സ്‌​പോ​ര്‍​ട്‌​സ് ഇ​വ​യി​ല്‍ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് ചെ​ന്ന് അ​വ​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യാ​ണി​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ന​ന്മ​ക​ൾ സ​മൂ​ഹ​വു​മാ​യി പ​ങ്ക് വ​യ്ക്കു​ന്ന​തി​നും പ്ര​തി​ഭ​ക​ളു​ടെ അ​റി​വും അ​നു​ഭ​വും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി.
പ്ര​തി​ഭ​ക​ളു​ടെ വീ​ടു​ക​ളി​ൽ ചെ​ല്ലു​ന്ന​തി​നു മു​മ്പ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത് ന​ൽ​കി പ്ര​സ്തു​ത വ്യ​ക്തി​യെ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച ശേ​ഷ​മാ​ണ് കു​ട്ടി​ക​ള്‍ പോ​കു​ക. ജി​ല്ലാ​ത​ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ർ മു​ത​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ർ, പ്രി​ന്‍​സി​പ്പ​ല്‍ തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ എ​ല്ലാ ഓ​ഫീ​സ​ര്‍​മാ​രും പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.
ജി​ല്ല​യി​ലെ 700 ഓ​ളം വ​രു​ന്ന മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും പ​രി​പാ​ടി ന​ട​ക്കും. മു​ഴു​വ​ന്‍ പ്ര​തി​ഭ​ക​ളു​ടെ​യും വീ​ടു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ ചെ​ല്ലു​ന്ന​തി​ലൂ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​ശ​സ്ത​രും അ​പ്ര​ശ​സ്ത​രു​മാ​യ പ്ര​തി​ഭ​ക​ള്‍ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന അ​പൂ​ര്‍​വ പ​രി​പാ​ടി​യാ​യി ഇ​തു​മാ​റും. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കാ​യ പ്ര​തി​ഭ​ക​ളാ​ണ് ആ​ദ​രി​ക്ക​പ്പെ​ടു​ക.
മ​ണ്‍​മ​റ​ഞ്ഞ​തും അ​ന്യം നി​ന്ന​തു​മാ​യ ക​ലാ​രൂ​പ​ങ്ങ​ളെ അ​ട​ക്കം പു​തി​യ ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​യാ​യും ഇ​തു​മാ​റും. ഇ​തി​നു വേ​ണ്ടി 12 ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​തി​ഭ​ക​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കി ജി​ല്ലാ​ത​ല​ത്തി​ല്‍ ക്രോ​ഡീ​ക​രി​ച്ച് മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും പ്ര​തി​ഭ​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തും.
പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും.
ത​ങ്ങ​ളു​ടെ വീ​ട്ടി​ലോ, സ്‌​കൂ​ളി​ലെ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ല്‍ ഉ​ണ്ടാ​യ​തോ ആ​യ പൂ​ക്ക​ളു​മാ​യി​ട്ടാ​യി​രി​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ന്‍ പോ​കു​ക. ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ലെ കു​ട്ടി​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.
പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജി​ല്ലാ ത​ല​ത്തി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ യോ​ഗം ആ​സൂ​ത്ര​ണം ചെ​യ്തു.
ചെ​ങ്ങ​ന്നൂ​ർ റീ​ജി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജീ​ജ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ ശാ​ന്ത​മ്മ, പ​ത്ത​നം​തി​ട്ട ഡി​ഇ​ഒ വ​ത്സ​ല ടീ​ച്ച​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​സ്., ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ് വി.​എ​ൻ., അ​നി​ൽ​കു​മാ​ർ എ​ൻ., വി​ജ​യ​ല​ക്ഷ്മി ബി., ​അ​നി​ല ബി. ​ആ​ർ., ന​ളി​നി വി., ​സു​മ​യ്യാ ബീ​ഗം എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.