സ​ഹി​ഷ്ണു​ത മാ​ന​വ സം​സ്കാ​ര​ത്തി​ന്‍റെ അ​ടി​ത്ത​റ: കെ​സി​സി
Sunday, November 10, 2019 10:53 PM IST
തി​രു​വ​ല്ല: സ​ഹി​ഷ്ണു​ത മാ​ന​വ സം​സ്കാ​ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​ണെ​ന്നും പ​ര​സ്പ​ര ബ​ഹു​മാ ​ന​ത്തി​ലും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലും മു​ന്പോ​ട്ടു പോ​കു​വാ​ൻ മ​നു​ഷ്യ​നെ ഒ​രു​ക്കു​ക​യാ​ണ് മ​ത​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ങ്ങ​ളു​ടെ​യും ക​ട​മ​യെ​ന്നും കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ദ്ഭാ​വ​നാ സൗ​ഹൃ​ദ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ത്തു​വി​ത​യ്ക്കു​ന്ന പ്ര​വ​ണ​ത മ​നു​ഷി​ക​മ​ല്ലെ​ന്നും അ​തി​നു ത​യാ​റാ​കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​കാ​ര​ത്തേ​ക്കാ​ൾ വി​ചാ​ര​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്വേ​ഷം പ​ര​ത്തു​ന്ന ത​ര​ത്തി​ൽ സ​മീ​പ കാ​ല​ത്തു തി​രു​വ​ല്ല​യി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ത്തെ സ​മ്മേ​ള​നം അ​പ​ല​പി​ച്ചു.
ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട്, ഇ​മാം അ​ബ്ദു​ൽ സ​മീ​ഹ് മൗ​ല​വി, ഇ​മാം കെ.​ജെ.​സ​ലിം സ​ഖാ​ഫി മൗ​ല​വി, ഡോ. ​അ​ലി അ​ൽ ഫൈ​സി, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ്, ആ​ർ. പ്ര​താ​പ ച​ന്ദ്ര​വ​ർ​മ, ആ​ർ. ജ​യ​കു​മാ​ർ, എം.​സ​ലിം, റ​വ. ജോ​സ് പു​ന​മ​ഠം, ഷാ​ജി തി​രു​വ​ല്ല, അ​ലി​കു​ഞ്ഞു ചു​മ​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.