‌കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി
Sunday, November 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: നൂ​റ​നാ​ട് സി​ബി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബി​ന്‍റെ​യും ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ഴി​യാ​ർ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര വേ​റി​ട്ട സ​ന്ദേ​ശം ന​ല്കി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ഫാ. ​ജോ​ൺ മ​രു​തൂ​റി​ന്‍റെ ആ​ശി​ർ​വാ​ദ​ത്തോ​ടെ ആ​രം​ഭി​ച്ച യാ​ത്ര പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ഹാ​രാ​ർ​പ്പ​ണ​വും ന​ട​ത്തി.
കാ​രു​ണ്യ യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഡി​വൈ​എ​സ്പി എ​സ്.​സു​രേ​ഷി​ന് പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് റെ​ജി മാ​ത്യു, സ്കൂ​ൾ ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ജെ. ​ഹ​രീ​ഷ് കു​മാ​ർ, ഗാ​ന്ധി​ദ​ർ​ശ​ൻ കോ​ർ​ഡി​നേ​റ്റ​ർ വി. ​വി​ജ​യ​കു​മാ​ർ, ടി.​ജെ. കൃ​ഷ്ണ​കു​മാ​ർ, സു​ഭാ​ഷ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​നി നി​വാ​സി​ക​ൾ​ക്കാ​യി കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​വ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​മാ​ർ വി​ത​ര​ണം ചെ​യ്തു. ‌