റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ നാ​ളെ
Sunday, November 10, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ദേ​ശ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ​തി​ട്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു മു​മ്പി​ൽ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു. ധ​ർ​ണ​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ മ​ധു സൂ​ദ​ന​ൻ മി​സ്ത്രി, കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പി. ​മോ​ഹ​ൻ​രാ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി - ഡി.​സി.​സി -പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ധ​ർ​ണ​ക്ക് മു​ന്നോ​ടി​യാ​യി രാ​വി​ലെ പ​ത്തി​നു തി​രു​വ​ല്ല കു​രി​ശു ക​വ​ല​യി​ൽ നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ക്കും.