വെ​ച്ചൂ​ച്ചി​റ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി പ​ണി​മു​ട​ക്ക് ഇ​ന്ന്
Sunday, November 10, 2019 10:54 PM IST
റാ​ന്നി: കാ​ല്‍​ന​ട യാ​ത്ര പോ​ലും ദുഃ​സ​ഹ​മാ​യ പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം തേ​ടി വെ​ച്ചൂ​ച്ചി​റ​യി​ലെ ഓ​ട്ടോ- ടാ​ക്‌​സി വാ​ഹ​ന​ങ്ങ‌​ൾ ഇ​ന്ന് പ​ണി​മു​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.
പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ര​ണ്ടു പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളും ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്.
നാ​ലു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വെ​ച്ചൂ​ച്ചി​റ - കൂ​ത്താ​ട്ടു​കു​ളം - ചെ​മ്പ​നോ​ലി റോ​ഡ്, അ​ഞ്ചു കി​ലോ​മീ​റ്റ​റു​ള്ള വെ​ച്ചൂ​ച്ചി​റ - സെ​ന്‍റ് തോ​മ​സ് പ​ടി - ക​ന​ക​പ്പ​ലം റോ​ഡ് എ​ന്നി​വ​യാ​ണ് ഏ​റെ ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ വെ​ച്ചൂ​ച്ചി​റ മു​ത​ല്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ പ​ടി വ​രെ​യു​ള്ള റോ​ഡ് പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യി​ട്ടു​ണ്ട്.
കു​ഴി​ക​ള്‍ താ​ണ്ടി​യു​ള്ള ഓ​ട്ടം ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ എ​ത്തി​ക്കു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ സ​മ്മാ​നി​ക്കു​ക​യു​മാ​ണ്. റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ പ​ണി​യു​ടെ പേ​രി​ല്‍ പ​ല​യി​ട​ത്താ​യി പൊ​ട്ടി​ച്ചി​ട്ടി​രി​ക്കു​ന്ന പൈ​പ്പു​ക​ള്‍ വെ​ച്ചൂ​ച്ചി​റ നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​വും മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഓ​ട്ടോ-​ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ പ​ണി​മു​ട​ക്കു​ന്ന​ത്.
മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് വെ​ച്ചൂ​ച്ചി​റ കു​ള​മാം​കു​ഴി​യി​ല്‍ റോ​ഡു പ​ണി ക​രാ​റു​കാ​ര​ന്‍ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്കു ചി​ല ഉ​റ​പ്പു​ക​ള്‍ ന​ല്‍​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഈ ​പ്ലാ​ന്‍റി​ല്‍ നി​ന്നാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ നാ​ടൊ​ട്ടു​ക്ക് ടാ​ര്‍ മി​ശ്രി​തം കൊ​ണ്ടു പോ​കു​ന്ന​ത്. ഇ​ത് വെ​ച്ചൂ​ച്ചി​റ​യി​ലെ റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി​യ​താ​യി വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​ഞ്ഞു.
ഏ​താ​നും മാ​സ​ത്തേ​ക്കു മാ​ത്ര​മാ​ണ് ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്തെ കേ​വ​ലം ഒ​മ്പ​തു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ള്‍ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ അ​തു ന​ട​പ്പാ​യി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
പ്ലാ​ന്‍റ് തു​ട​ര്‍​ച്ച​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു മൂ​ലം വെ​ച്ചൂ​ച്ചി​റ​ക്കാ​ര്‍​ക്ക് ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ ചി​ല കു​ട്ടി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത് 150 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പ്ലാ​ന്‍റി​ല്‍ നി​ന്നു​ള്ള വി​ഷ​പ്പു​ക ശ്വ​സി​ച്ച​തു കൊ​ണ്ടാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.