ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Monday, November 11, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ ഈ​സ്റ്റ് മു​ക്കി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജീ​പ്പി​ന്‍റെ​യും സ്കൂ​ട്ട​റി​ന്‍റെ​യും മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ കാ​റും സ്കൂ​ട്ട​റും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ആ​ശ​യി​ൽ വീ​ട്ടി​ൽ ജി​നേ​ഷ്, പാ​റ​യി​ടി​യി​ൽ റോ​സ​മ്മ, പാ​റ​യി​ടി​യി​ൽ സു​ജ, ബൈ​ക്ക് യാ​ത്രി​ക​ൻ അ​ട്ട​ച്ചാ​ക്ക​ൽ പേ​ര​ങ്ങാ​ട്ട് പി. ​റ്റി. ഫി​ലി​പ് തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.