മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഷ​ഷ്ടിപൂ​ർ​ത്തി​യും മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ നാ​മ​ഹേ​തു​ക തി​രു​നാ​ളും ഇ​ന്ന്
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദ്ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഷ​ഷ്ടി​പൂ​ർ​ത്തി​യും പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​മ​ഹേ​തു​ക തി​രു​ന്നാ​ളും ഇ​ന്നു വൈ​കു​ന്നേ​രം 6.30 ന് ​പ​ത്ത​നം​തി​ട്ട അ​ര​മ​ന​യി​ൽ ആ​ഘോ​ഷി​ക്കും. പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള​ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ആ​ഗോ​ള സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ർ​ദ്ദി​നാ​ൾ എ​ന്ന ഖ്യാ​തി​യും നേ​ടി​യി​രു​ന്നു.
മ​ല്ല​പ്പ​ള്ളി​യി​ലെ മു​ക്കൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ബ​ത്തേ​രി രൂ​പ​ത​യി​ൽ ദീ​ർ​ഘ​നാ​ൾ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലും തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലും അ​ദ്ദേ​ഹം സ​ഭ​യ്ക്ക് നേ​തൃ​ത്വം ന​ല്കി.
പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മാ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ രൂ​പ​ത​യു​ടെ ബ​ഹു​മു​ഖ വ​ള​ർ​ച്ച​യി​ലും പ​ത്ത​നം​തി​ട്ട പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലും മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വം എ​ടു​ത്തു​പ​റ​യ​ത്ത​ക്ക​താ​ണ്. 2019 ജൂ​ണ്‍ എ​ട്ടി​ന് ഒൗ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും അ​ദ്ദേ​ഹം സ്തു​ത്യ​ർ​ഹ​മാ​യ ശു​ശ്രൂ​ഷ വി​വി​ധ വേ​ദി​ക​ളി​ൽ ന​ല്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.