തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭം ഇ​ന്നുമു​ത​ല്‍
Saturday, November 16, 2019 11:44 PM IST
തെ​ള്ളി​യൂ​ര്‍: പ്ര​സി​ദ്ധ വ്യാ​പാ​ര​മേ​ള​യാ​യ തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭം ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന് ര​ണ്ടി​ന് ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത, വാ​ഴൂ​ര്‍ തീ​ര്‍​ഥ​പാ​ദാ​ശ്ര​മാ​ധി​പ​തി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​സ്വാ​മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ക്കും.
രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൃ​ശ്ചി​ക​വാ​ണി​ഭ​ത്തി​ന്‍റെ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഭ​ഗ​വ​തി ക്ഷേ​ത്രം ഗ​ജ​മ​ണ്ഡ​പ​ത്തി​ല്‍ കേ​ര​ള​പു​ല​യ​ര്‍ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ന്‍.​കെ. നീ​ല​ക​ണ്ഠ​ന്‍ നി​ര്‍​വ​ഹി​ക്കും. ക്ഷേ​ത്രാ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ജി. ശ​ശീ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ണ്ടു​കാ​ല​ത്ത് ക്ഷേ​ത്ര​ദ​ര്‍​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ പ​ര​ദേ​വ​ത​യാ​യ തെ​ള്ളി​യൂ​ര്‍​ക്കാ​വ് ഭ​ഗ​വ​തി​ക്ക് നേ​ര്‍​ച്ച​കാ​ഴ്ച​ക​ള്‍ ക്ഷേ​ത്രം പു​റം​വേ​ലി​ക്ക് പു​റ​ത്ത് വൃ​ശ്ചി​കം ഒ​ന്നി​ന് അ​ര്‍​പ്പി​ക്കാ​ന്‍ ഒ​ത്തു​ചേ​രു​ന്ന​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

അ​ര​യ സ​മു​ദാ​യ​ത്തി​ല്‍​പെ​ട്ട​വ​ര്‍ ഉ​ണ​ക്ക സ്രാ​വാ​ണ് കാ​ഴ്ച​യാ​യി ന​ല്കി​യി​രു​ന്ന​ത്. ഉ​ണ​ക്ക സ്രാ​വി​ന്‍റെ വ്യാ​പാ​രം മേ​ള​യു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.കാ​ര്‍​ഷി​ക​മേ​ള, സെ​മി​നാ​റു​ക​ള്‍, നാ​ട​ന്‍​ക​ലാ സം​ഗ​മം എ​ന്നി​വ ന​ട​ക്കും.
എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ല്‍ പി​എ​ച്ച്ഡി നേ​ടി​യ തേ​വ​ല​ക്കു​ള​ത്ത് ഗീ​താ​ല​ക്ഷ്മി, സ​വാ​ക് ഓ​ഫ് ഇ​ന്ത്യ ശ്രേ​ഷ്ഠ​ഗു​രു പു​ര​സ്‌​കാ​രം ല​ഭി​ച്ച പ​ട​യ​ണി ക​ലാ​കാ​ര​ന്‍ തേ​ക്കും​കാ​ട്ടി​ല്‍ ടി.​എ​സ്. ശ്രീ​ജി​ത്, സം​സ്ഥാ​ന​ത്തെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​വി​ലേ​ത്ത് അ​മൃ​ത്ര​ശ്രീ വി.​പി​ള്ള എ​ന്നി​വ​രെ ആ​ദ​രി​ക്കും. 15 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യി​ല്‍ കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ല്പ​ന​യും പ്ര​ദ​ര്‍​ശ​ന​വും ന​ട​ക്കും.

മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ക​ല്‍​ഭ​ര​ണി, മ​ത്ത്, ചി​ര​ട്ട​ത്ത​വി, ആ​ട്ടു​ക​ല്ല്, ഉ​ല​ക്ക, ഉ​ര​ല്‍, പി​ച്ചാ​ത്തി,ഓ​ട് അ​ലൂ​മി​നി​യം സ്റ്റീ​ല്‍ ചെ​മ്പ് പാ​ത്ര​ങ്ങ​ള്‍, ഇ​രു​മ്പി​ല്‍ തീ​ര്‍​ത്ത പ​ണി​യാ​യു​ധ​ങ്ങ​ള്‍, പു​ല്‍​പാ​യ, ഉ​ണ​ക്ക സ്രാ​വ് തു​ട​ങ്ങി​യ​വ വി​റ്റ​ഴി​ക്കും. ഇ​ന്നു മു​ത​ല്‍ 20 വ​രെ തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ തെ​ള്ളി​യൂ​ര്‍​ക്കാ​വി​ലേ​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.