ഭ​ര​ത് രാ​ജ് നേ​ടി; പ​ത്ത​നം​തി​ട്ട​യു​ടെ ആ​ദ്യ മെ​ഡ​ൽ ‌‌
Sunday, November 17, 2019 11:02 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​ര്‍​ണ​ത്തി​ള​ക്ക​വു​മാ​യി വീ​ണ്ടും ഭ​ര​ത് രാ​ജ്. ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ ​ജം​പി​ലാ​ണ് 1.92 ചാ​ടി ഭ​ര​ത് രാ​ജ് വീ​ണ്ടും സ്വ​ര്‍​ണ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.
കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ബാ​ച്ചി​ലെ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ള്‍ 2017 ല്‍ ​മ​ല​പ്പു​റ​ത്ത് ന​ട​ന്ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലാ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ​ത്.
2018 ല്‍ ​പാ​ലാ​യി​ല്‍ ന​ട​ന്ന കാ​യി​ക മേ​ള​യി​ലും ഭ​ര​തി​ന് ത​ന്നെ​യാ​യി​രു​ന്നു സ്വ​ര്‍​ണ​മെ​ഡ​ല്‍. സൗ​ത്ത് സോ​ണ്‍ നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍, ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ ഉ​ള്‍​പ്പെ​ടെ ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ആ​റോ​ളം ദേ​ശീ​യ മെ​ഡ​ലു​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി നേ​ടി​യി​ട്ടു​ണ്ട്. പ​ഠ​ന​കാ​ര്യ​ത്തി​ലും മി​ടു​ക്ക​നാ​യ ഭ​ര​ത് രാ​ജ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യാ​ണ് പ​ത്താം ക്ലാ​സ് പാ​സ്സാ​യ​ത്.
ദു​ബാ​യി​ലെ മ​റൈ​ന്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​പ്പാ​വൂ​ര്‍ ബി​ജു നി​വാ​സി​ല്‍ ബി​ജു​രാ​ജി​ന്‍റെ​യും പു​ല്ലാ​ട് എ​സ്‌​വി ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക ജ​യ​ശ്രീ​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭ​ഗ​താ​ണ് ഏ​ക സ​ഹോ​ദ​ര​ന്‍. ഇ​ര​വി​പേൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​യ അ​നീ​ഷ് തോ​മ​സാ​ണ് പ്ര​ധാ​ന പ​രി​ശീ​ല​ക​ന്‍.
സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ലാ​ണ് പ​രി​ശീ​നം ന​ട​ത്തു​ന്ന​ത്. സ്വ​ര്‍​ണ മെ​ഡ​ല്‍ ല​ഭി​ച്ച​ത​റി​ഞ്ഞ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​ര്‍ വീ​ട്ടി​ലെ​ത്തി​യും ഫോ​ണി​ല്‍​കൂ​ടി​യും അ​നു​മോ​ദ​നം അ​റി​യി​ച്ചു. ‌