സ​ബ്ജൂ​ണി​യ​ർ ഹോ​ക്കി: ജി​വി രാ​ജാ ചാ​ന്പ്യ​ൻ​മാ​ർ ‌‌
Sunday, November 17, 2019 11:02 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജാ ഒ​ന്നാം സ്ഥാ​ന​വും പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ 2-2 സ​മ​നി​ല പാ​ലി​ച്ച ടീ​മു​ക​ൾ സ​ഡ​ൻ ഡെ​ത്തി​ൽ വി​ജ​യം നി​ർ​ണ​യി​ച്ച​പ്പോ​ൾ ജി​വി രാ​ജാ പാ​ല​ക്കാ​ടി​നെ 6 - 5നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി.
എ​ൻ.​എം. രാ​ജ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഐ​സി കെ. ​ജോ​ൺ, പ്ര​കാ​ശ് ബാ​ബു, സാ​ബു ജോ​സ​ഫ്, ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ഷൈ​ൻ ആ​ർ. അ​ഷ്റ​ഫ്, ഷീ​ന, അ​ഞ്ജ​ലി​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌