ത്രൈ​മാ​സ പാ​ല്‍ ഗു​ണ​നി​യ​ന്ത്ര​ണ ജാ​ഗ്ര​താ​യ​ജ്ഞം
Monday, November 18, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പാ​ലി​ന് മി​ക​ച്ച വി​ല​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ​മേ​ന്‍​മ​യു​ള്ള പാ​ലും ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഗു​ണ​നി​യ​ന്ത്ര​ണ ജാ​ഗ്ര​താ യ​ജ്ഞം വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ല​വും​തി​ട്ട മൂ​ലൂ​ര്‍ സ്മാ​ര​ക ഹാ​ളി​ല്‍ മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ സൂ​സ​ന്‍ ഗി​ല്‍​ബ​ര്‍​ട്ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ല്‍, മാ​ത്യു ചാ​മ​ത്തി​ല്‍ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​രാ​യ മാ​ത്യു വ​ര്‍​ഗീ​സ്, കെ. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.