മൈ​ല​പ്ര ബാ​ങ്ക് മൂ​ല​ധ​നം വ​ക​മാ​റ്റി സ്വ​കാ​ര്യ ക​ന്പ​നി​യെ വ​ള​ർ​ത്തു​ന്ന​താ​യി ആ​രോ​പ​ണം ‌
Monday, November 18, 2019 10:52 PM IST
‌ പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യെ വ​ള​ർ​ത്തു​ന്ന​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ബാ​ങ്കി​ന്‍റെ മൂ​ല​ധ​നം വ​ക​മാ​റ്റു​ക​യാ​ണെ​ന്നും മു​ൻ​ഭ​ര​ണ സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.2003ൽ ​ബാ​ങ്കി​ന് അ​നു​വ​ദി​ച്ചു ന​ൽ​കി​യ സ​ബ്സി​ഡി​യ​റി യൂ​ണി​റ്റാ​യ മൈ ​ഫു​ഡ് റോ​ള​ർ ഫ്ള​വ​ർ ഫാ​ക്ട​റി​യെ ചി​ല സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ബൈ​ലോ​ക​ൾ തി​രു​ത്തി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​യ്താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
2015ലെ ​ഓ​ഡി​റ്റ​ർ ഈ ​വി​വ​രം മ​ന​സി​ലാ​ക്കു​ക​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​രി​ക​യും ചെ​യ്ത​താ​ണ്. 201415 ലെ ​ഓ​ഡി​റ്റി​ൽ 13,33,26,573 രൂ​പ സ്ഥാ​പ​ന​ത്തി​ന്‍റെ ന​ഷ്ട​മാ​യി ക​ണ്ടെ​ത്തി. ഈ ​ന​ഷ്ട​ത്തി​ൽ നി​ന്നും 9,79,46,237 രൂ​പ ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ ചേ​ർ​ത്ത് ഓ​ഡി​റ്റ് ചെ​യ്തു. ഫാ​ക്ട​റി​യു​ടെ ന​ഷ്ടം മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ ചേ​ർ​ത്ത് ബാ​ങ്കി​ന് വ​ൻ ന​ഷ്ടം വ​രു​ത്തി വ​ച്ച​ത് നി​യ​മ വി​രു​ദ്ധ​മാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം കൊ​ണ്ട് ഫാ​ക്ട​റി 28 കോ​ടി രൂ​പ​യി​ല​ധി​കം ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യാ​യി എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ലി​ശ പോ​ലും ബാ​ങ്കി​നു ല​ഭി​ച്ചി​ട്ടി​ല്ല.സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഗീ​വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്കും വ​കു​പ്പ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഫാ​ക്ട​റി തു​ട​ങ്ങു​ന്ന​തി​ന് ബാ​ങ്ക് മു​ട​ക്കി​യ മൂ​ല​ധ​നം തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങും. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ. സോ​മ​നാ​ഥ​ൻ​നാ​യ​ർ, രാ​ജു പു​ലൂ​ർ, എ. ​ജി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌