പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ക​ണ്‍​വ​ൻ​ഷ​ൻ ‌‌
Tuesday, November 19, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: 18 -ാമ​ത് പ​ത്ത​നം​തി​ട്ട സെ​ന്‍റ​ർ മാ​ർ​ത്തോ​മ്മാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 24 വ​രെ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.റ​വ.​ഷാ​ജി തോ​മ​സ് ആ​ലു​വ, ജോ​ർ​ജ് ചെ​റി​യാ​ൻ തി​രു​വ​ല്ല, റ​വ.​പി.​സി. സ​ജി, റ​വ.​മോ​ത്തി വ​ർ​ക്കി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. ‌