ഭ​ക്ഷ​ണ​ശാ​ല വി​ദൂ​ര​ത്തി​ൽ ‌‌
Tuesday, November 19, 2019 10:56 PM IST
റാ​ന്നി: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭ​ക്ഷ​ണ​ശാ​ല വി​ദൂ​ര​ത്തി​ലാ​യ​ത് കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സം​ഘാ​ട​ക​രെ​യും വ​ല​ച്ചു. എം​എ​സ് ടി​ടി​ഐ​യി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല. പ്ര​ധാ​ന​വേ​ദി​ക​ളി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നെ​ങ്കി​ലേ ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്താ​നാ​കൂ. ഇ​തു കാ​ര​ണം പ​ല​രും ഭ​ക്ഷ​ണം ത​ന്നെ ഉ​പേ​ക്ഷി​ച്ചു. സ​മീ​പ​ത്തെ​ങ്ങും സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല വി​ദൂ​ര​ത്തി​ലാ​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ സ​മീ​പ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ സൗ​ക​ര്യം ക​ലോ​ത്സ​വ​ത്തി​നു​വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ‌