മേ​ലേ​ത്ത​റ​യി​ൽ വീ​ട്ടി​ലേ​ക്ക് ഇ​ര​ട്ടി​മ​ധു​രം ‌‌
Tuesday, November 19, 2019 10:58 PM IST
റാ​ന്നി: ക​ട​മ്മ​നി​ട്ട മേ​ലേ​ത്ത​റ​യി​ൽ വീ​ട്ടി​ലേ​ക്ക് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഇ​ര​ട്ടി മ​ധു​ര​മാ​ണ് സ​ഹോ​ദ​രി​മാ​രാ​യ അ​ന​ഘ​യും അ​ന​ശ്വ​ര​യും സ​മ്മാ​നി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കാ​വ്യ കേ​ളി​യി​ൽ അ​ന​ഘ എ​സ്. പ​ണി​ക്ക​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ക്ഷ​ര​ശ്ലോ​ക മ​ത്സ​ര​ത്തി​ൽ സ​ഹോ​ദ​രി അ​ന​ശ്വ​ര സ​ന്തോ​ഷി​ന് ഒ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ‌