ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ല്‍ സ​ന്നി​ധാ​ന​വും പ​രി​സ​ര​വും
Wednesday, November 20, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ തീ​ര്‍​ഥാ​ട​ന​കാ​ല​മൊ​രു​ക്കി പോ​ലീ​സ് വി​ഭാ​ഗം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സി​സി​ടി​വി നി​രീ​ക്ഷ​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​ള്ള 360 ഡി​ഗ്രി ആം​ഗി​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ഹ​ണി​വെ​ല്ലി​ന്‍റെ 136 കാ​മ​റ​ക​ളാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​മ്പ, സ​ന്നി​ധാ​നം, എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ഇ​തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ക.

കു​റ്റ​വാ​ളി​ക​ള്‍, പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍, ഇ​ങ്ങ​നെ​യു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടെ​യും ലി​സ്റ്റ് ഇ​തി​ല്‍ ഫീ​ഡ് ചെ​യ്തി​ട്ടു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം ആ​ളു​ക​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​ര​മെ​ത്തും. മാ​ത്ര​മ​ല്ല കൃ​ത്യ​മാ​യി മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​നും മോ​ഷ​ണം, കു​ട്ടി​ക​ളെ കാ​ണാ​താ​ക​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള​വ ത​ട​യു​ന്ന​തി​നും, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​തി​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും.
പ​മ്പ, സ​ന്നി​ധാ​നം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍​ക്ക് പു​റ​മേ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലി​സ് മേ​ധാ​വി, സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ലൈ​വാ​യി കാ​ണാ​നാ​കു​ക. ഇ​വി​ടെ നി​ന്ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും ക​ഴി​യും.

18 ടി​ബി സെ​ര്‍​വ​റി​ല്‍ സ്‌​റ്റോ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും. മൂ​ന്ന് വ​ര്‍​ഷ​മാ​യി ഈ ​സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ഈ ​വ​ര്‍​ഷം വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന പോ​ലീ​സ് വി​ഭാ​ഗം, കെ​ല്‍​ട്രോ​ണ്‍, കെ​സ്വാ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍, അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ഹ​ണി​വെ​ല്‍ ടീം ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.