വേ​ദി​ക​ൾ കീ​ഴ​ട​ക്കി ഷാ​ന​റ്റി​ന്‍റെ ജൈ​ത്ര​യാ​ത്ര
Wednesday, November 20, 2019 11:11 PM IST
റാ​ന്നി: സം​സ്കൃ​ത​ത്തി​ൽ കാ ​ളി​ദാ​സ ഇ​തി​ഹാ​സം മേ​ഘ​സ​ന്ദേ​ശം ചൊ​ല്ലി ഷാ​ന​റ്റ് മ​റി​യം ഷാ​മോ​ൻ യു​പി വി​ഭാ​ഗം ക​ലോ​ത്സ​വ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഒ​ന്നാം​സ്ഥാ​ന​വും ഉ​റ​പ്പി​ച്ചു.
മ​ല​യാ​ളം പ​ദ്യം​ചൊ​ല്ല​ൽ, മാ​പ്പി​ള​പ്പാ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ നേ​ര​ത്തെ ഷാ​ന​റ്റ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു.
മേ​ഘ​സ​ന്ദേ​ശ​ത്തി​ലെ ക​ശ്ചി​ത് കാ​ന്താ വി​ര​ഹ ഗു​രു​ണാ .... എ​ന്ന ഭാ​ഗം ചൊ​ല്ലി വി​ജ​യ​മു​റ​പ്പി​ക്കു​ന്പോ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ കു​ഞ്ച​ൻ ന​ന്പ്യാ​ർ ഹാ​ളി​ൽ ഓ​രോ കേഴ്‌വി​ക്കാ​ര​നും ല​യി​ച്ചി​രു​ന്നു.
സം​ഘ ഗാ​ന​വും ഉ​റു​ദു പ​ദ്യ​പാ​രാ​യ​ണ​വു​മ​ൾ​പ്പെ​ടെ മൊ​ത്തം അ​ഞ്ചി​ന​ങ്ങ​ളി​ലാ​ണ് മ​ല്ല​ പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​ന യു​പി​എ സി ​ലെ ഈ ​അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ത്സ​രി​ക്കു​ന്ന​ത്.
മ​ല്ല​പ്പ​ള്ളി ഇ​രു​പ്പ​യ്ക്ക​ൽ ഷൈ​ജു​വി​ന്‍റെ​യും ഷൈ​ല​യു​ ടെ​യും മ​ക​ളാ​ണ് ഷാ​ന​റ്റ്.