റ​ണ്‍ ഫോ​ര്‍ സേ​ഫ് ചൈ​ല്‍​ഡ്ഹു​ഡ് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Wednesday, November 20, 2019 11:13 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി മു​ന്നി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ ത​ന്നെ ആ​ക​ട്ടെ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ച​തി​ന്‍റെ 30-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 'സു​ര​ക്ഷി​ത ബാ​ല്യം' എ​ന്ന ആ​ശ​യം മു​ന്‍ നി​ര്‍​ത്തി പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് ലൈ​ന്‍ ന​ട​ത്തി​യ റ​ണ്‍ ഫോ​ര്‍ സേ​ഫ് ചൈ​ല്‍​ഡ്ഹു​ഡ് മാ​ര​ത്ത​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി, പോ​ലീ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണ്‍ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മാ​ര​ത്തോ​ണ്‍ പ്ര​സ് ക്ല​ബി​നു സമീപം സമാപിച്ചു.
പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് ലൈ​ന്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍, പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യേ​ഴ്സ്, പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പ്ര​തി​ഭാ കോ​ള​ജ്, കോ​ന്നി മ​ന്നം മെ​മ്മോ​റി​യ​ല്‍ എ​ന്‍​എ​സ്എ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​വ​ര്‍ മാ​ര​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ജി.​ആ​ര്‍ ബി​ല്‍​കു​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ ടി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഡി​വൈ​എ​സ്പി ആ​ര്‍.​പ്ര​ദീ​പ് കു​മാ​ര്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​സൗ​ദാ​മി​നി, ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡേ​വി​ഡ് റെ​ജി മാ​ത്യു, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍, എം​എം​എ​ന്‍​എ​സ്എ​സ് കോ​ളേ​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം മേ​ധാ​വി സി. ​വ​ര്‍​ഗീ​സ്, പ്ര​തി​ഭാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ കെ.​ആ​ര്‍ അ​ശോ​ക് കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.