ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലൂ​ടെ മൂ​കാ​ഭി​ന​യം
Wednesday, November 20, 2019 11:13 PM IST
റാ​ന്നി: സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റൊ​രു ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സു​കാ​രു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി മൂ​കാ​ഭി​ന​യ വേ​ദി​യി​ലെ​ത്തി​യ അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം​സ്ഥാ​നം. പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് വീ​ട് ക​ത്തി​യ​മ​രു​ന്പോ​ൾ അ​മ്മ​യും കു​ഞ്ഞി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണ് നാ​യ​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. ര​ക്ഷി​ക്കാ​നാ​യി പോ​യ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ശേ​ഷം പൊ​ള്ള​ലേ​റ്റ് മ​രി​ക്കു​ന്ന​താ​ണ് ക​ഥ. നാ​ല് ആ​ണ്‍​കു​ട്ടി​ക​ളും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങി​യ ടീ​മാ​ണ് വേ​ദി​യി​ലെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത് എ​റ​ണാ​കു​ളം സ്വ​ദേ​ശി മി​ഥു​ൻ ച​ന്പു​വാ​ണ്.
ച​രി​ത്ര​വും പ്ര​ള​യ​വും പീ​ഡ​ന​വും എ​ല്ലാം മൂ​കാ​ഭി​ന​യ വി​ഷ​യ​ങ്ങ​ളാ​യി വേ​ദി​യി​ലെ​ത്തി​യെ​ങ്കി​ലും അ​ഭി​ന​യ​ത്തി​ലെ മി​ക​വ് അ​ത്ര​പോ​രെ​ന്ന അ​ഭി​പ്രാ​യം വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു​ണ്ടാ​യി.