ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ സു​ര​ക്ഷ ക​ട​ലാ​സി​ല്‍; മൂ​ന്നാംവ​ള​വി​ല്‍ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
Monday, December 2, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ശ​ര​ണ പാ​ത​ക​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യെ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം പൊ​ള്ള. റോ​ഡി​ലെ സു​ര​ക്ഷ ക​ട​ലാ​സി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്.

തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ല്‍ യാ​തൊ​രു സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മി​ല്ലെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സു​ര​ക്ഷി​ത​ത്വ​മൊ​രു​ക്കാ​ന്‍ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും മി​ക്ക തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ലും ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല.

പ​ല റോ​ഡു​ക​ളും ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പി​ഴു​തു വീ​ണു. പാ​ത​യി​ലെ സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ളും ത​ക​രാ​റി​ലാ​ണ്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​ക്ക് സ​മീ​പം മൂ​ന്നാം വ​ള​വ്, മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - ചാ​ല​ക്ക​യം റോ​ഡി​ലെ ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള വ​ലി​യ വ​ള​വ്, വി​ള​ക്ക് വ​ഞ്ചി വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡി​വൈ​ഡ​റു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വ​ള​ർ​ന്ന് നി​ല്‍​ക്കു​ന്ന മു​ള​ക​ളും കാ​ടു​ക​ളും വെ​ട്ടി​മാ​റ്റാ​ത്ത​തും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കാം. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മൂ​ന്നാം വ​ള​വ് പു​റ​മേ നി​രു​പ​ദ്ര​വ​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും അ​പ​ക​ടം പ​തി​വാ​ണ്. ഇ​വി​ടെ സു​ര​ക്ഷാ വേ​ലി​യോ ക്രാ​ഷ് ബാ​രി​യ​റോ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​മി​ത വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വ​ള​വി​ല്‍ പ​ര​സ്പ​രം കാ​ണാ​ന്‍ ക​ഴി​യി​ല്ല. ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചാ​ല്‍ താ​ഴെ​യു​ള്ള അ​ഗാ​ധ​മാ​യ കു​ഴി​യി​ലേ​ക്ക് പ​തി​ക്കും. മൂ​ന്നു​മാ​സം മു​മ്പ് ഇ​വി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചി​രു​ന്നു. തീ​ര്‍​ഥാ​ട​ന കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മേ​റി.

പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി പാ​ത​യി​ൽ പി​എം റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​നീ​ക്കി​യി​ട്ടു​ള്ള മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ റോ​ഡ​രി​കി​ൽ ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി ത​ടി ലോ​റി​ക​ളും എ​ത്തു​ന്നു​ണ്ട്. രാ​ത്രി​യി​ല്‍ ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

തീ​ര്‍​ഥാ​ട​നം മ​ഞ്ഞു കാ​ല​മാ​യ​തി​നാ​ല്‍ രാ​ത്രി യാ​ത്ര​ക​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് റോ​ഡ് കാ​ണാ​ന്‍ സ​ഹാ​യി​ക്കു​ന്ന സീ​ബ്രാ ലൈ​നു​ക​ളും ഇ​ത്ത​വ​ണ ഇ​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ അ​വ​ര്‍​ക്കു ക​ഴി​യി​ല്ല. സേ​ഫോ സോ​ൺ പ​ദ്ധ​തി​യി​ൽ വ​ട​ശേ​രി​ക്ക​ര മു​ത​ൽ പ​ത്ത​നം​തി​ട്ട വ​രെ​യു​ള്ള ഭാ​ഗ​ത്തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും അ​വ​ഗ​ണി​ച്ച മ​ട്ടാ​ണ്.