കാ​ണാ​താ​യ എ​സ്ഐ തി​രി​കെ​യെ​ത്തി
Thursday, December 5, 2019 10:47 PM IST
കോ​ട്ട​യം: റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​ണാ​താ​യ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ജോ​ർ​ജ് കു​രു​വി​ള (38) ഇ​ന്ന​ലെ വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പി​താ​വ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​യ​താ​ണെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. എ​സ്ഐ​യെ ഈ​സ്റ്റ് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​ഞ്ഞി​ക്കു​ഴി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​ദ്ദേ​ഹം റാ​ന്നി​യി​ലേ​ക്കു പോ​യ​താ​ണ്.
സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​ല്ലെ​ന്നു​ള്ള വി​വ​രം ല​ഭി​ച്ച​പ്പോ​ഴാ​ണു കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. കു​ടും​ബ​പ്ര​ശ്ന​മാ​ണു തി​രോ​ധാ​ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു സൂ​ച​ന. മു​ന്പും ഇ​ത്ത​ര​ത്തി​ൽ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.