അ​യി​രൂ​രി​ൽ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്രം നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ
Thursday, December 5, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു​വി​ഭാ​ഗം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ടി നാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ യൂ​ണി​റ്റി​ന്‍റെ (എം​സി​എ​ഫ്)​നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മെം​ബ​ർ​മാ​രും. 2018-2019 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്ത് പ​ണി ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​യാ​ണി​ത്.
ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​നം 50 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് സ്ഥ​ല​ത്ത് കൊ​ടി നാ​ട്ടി​യ​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നോ​ടു ചേ​ർ​ന്ന് പി​ഐ​പി ക​നാ​ൽ പു​റ​ന്പോ​ക്ക് സ്ഥ​ല​മാ​ണ് പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​കേ​ന്ദ്രം നി​ർ​മി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​ടി. തോ​മ​സു​കു​ട്ടി പ​റ​ഞ്ഞു. ഒ​രു മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ണ​മാ​കു​ന്ന രീ​തി​യി​ൽ പ​ണി പു​രോ​ഗ​മി ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​ന് ഒ​രു വി​ഭാ​ഗം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ യാ​തൊ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ സ്ഥ​ല​ത്ത് കൊ​ടി നാ​ട്ടി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യും പ​രാ​തി​ക്കാ​രെ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. അ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ന് ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത രീ​തി​യി​ൽ എം​സി​എ​ഫ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​തെ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കു​ന്ന കാ​യി​ക​പ്ര​മി​ക​ളു​ടെ​യും ക്ല​ബി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ ​യോ​ഗ​ത്തി​ലും സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​റ​ങ്ങാ​ത്ത രീ​തി​യി​ൽ സ്ഥ​ല​ത്ത് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ധാ​ര​ണ​യാ​യ​താ​ണ്.
എ​ന്നാ​ൽ ജ​ന​വി​കാ​രം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് കൊ​ടി നീ​ക്കം ചെ​യ്യു​വാ​ൻ ഡി​വൈ​എ​ഫ്ഐ ത​യാ​റാ​യി​ട്ടി​ല്ല. ഡി​വൈ​എ​ഫ്ഐ​യി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ് സ​മ​ര​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​രേ​ഷ് കു​ഴി​വേ​ലി പ​റ​ഞ്ഞു. സി​പി​എം ത​ല​ത്തി​ൽ പ​ദ്ധ​തി​യോ​ട് എ​തി​ർ​പ്പി​ല്ല.
സി​പി​എ​മ്മു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്പോ​ൾ തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​യാ​ണി​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കു​ക​യും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണം ന​ട​ത്തി ഇ​വി​ടെ എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്ന ക​രാ​റു​കാ​ര​ൻ ദേ​വ​സ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വും പ​ഞ്ചാ​യ​ത്തി​ലെ പ​ണി​ക​ളും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്താ​നും നീ​ക്ക​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ണി ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് ചെ​ല​വാ​യ തു​ക തി​രി​കെ ന​ൽ​കി ത​ന്നെ ക​രാ​റു​കാ​ര​ൻ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​ദ്ദേ​ഹം നേ​ര​ത്തെ ക​ത്ത് ന​ൽ​കി​യി​രു​ന്നു.
ക​ത്തി​ന്മേ​ൽ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ക​രാ​റു​കാ​ര​നെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ നേ​തൃ ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ ഡി​വൈ​എ​ഫ്ഐ പ​ദ്ധ​തി ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്.
ആ​റ് സി​പി​എം അം​ഗ​ങ്ങ​ളും ബി​ജെ​പി അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​ന്ന​ട​ങ്കം പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലും ഹ​രി​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ക്കു​ക​യും സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​ണ്.
മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റ് വ​രു​ന്നെ​ന്നു പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ച് പ​ദ്ധ​തി ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ദീ​പ് അ​യി​രൂ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.