വൈ​റ​പ്പു​ഴ പാ​ലം നി​ർ​മാ​ണം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്
Thursday, December 5, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: വൈ​റ​പ്പു​ഴ പാ​ല​ത്തി​ന് പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ സാ​ങ്കേ​തി​ക അ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.
നി​ർ​ദി​ഷ്ട പാ​ല​ത്തി​ന്‍റെ സ്ഥ​ലം പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ മ​നോ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ങ്കേ​തി​ക സം​ഘം സ​ന്ദ​ർ​ശി​ച്ചു.
സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ബി​ന്ദു, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ത മാ​ത്യു, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​ജി തോ​മ​സ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കു​ര്യ​ൻ, പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​നു ഭാ​സ്ക​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
8. 65 കോ​ടി രൂ​പ​ക്കാ​ണ് പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​ക്കാ​യി പാ​ല​ത്തി​ന്‍റെ ഡി​സൈ​ൻ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പാ​ല​ത്തി​നാ​യി 2010 ൽ ​മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​വ​ർ​ത്ത​നം ഒ​ന്നും ഉ​ണ്ടാ​യി​ല്ല.​
എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.
കെ.​സി. രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ആ​യി​രി​ക്കു​മ്പോ​ൾ ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് പാ​ല​ത്തി​ന് 2009 ൽ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
വി​ദ​ഗ്ധ സം​ഘം വൈ​റ​പ്പു​ഴ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ കെ. ​സി. രാ​ജ​ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, പ​ന്ത​ളം മ​ഹാ​ദേ​വ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.