ചെ​ന്താ​ര​ശേ​രി അ​നു​സ്മ​ര​ണം
Sunday, December 8, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ളെ ദു​ർ​ബ​ല​രാ​യി മു​ദ്ര​കു​ത്തു​ന്ന​തി​ലൂ​ടെ ആ​ണ്‍​കോ​യ്മ ശ​ക്ത​മാ​കു​ക​യാ​ണെ​ന്നും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് അ​തൊ​രു ന്യാ​യീ​ക​ര​ണ​മാ​ക്കു​ക​യാ​ണെ​ന്നും ദ​ളി​ത് ചി​ന്ത​ക ഡോ. ​രേ​ഖാ​രാ​ജ്. ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ ടി.​എ​ച്ച്.​പി. ചെ​ന്താ​ര​ശേ​രി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ദ​ളി​ത് സ്ത്രീ​ക​ൾ​ക്ക് എ​തി​രെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്പോ​ൾ ചി​ല സം​ഭ​വ​ങ്ങ​ൾ മാ​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.
മ​ധ്യ​വ​ർ​ഗ​ത്തി​ന് സ​മ​ര​സ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന ഇ​ര​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത്ത​രം അ​തി​ക്ര​മം ച​ർ​ച്ച​യാ​കൂ​വെ​ന്ന് രേ​ഖാ​രാ​ജ് പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് മ​ഞ്ജു വി. ​മ​ധു, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ കെ. ​രാ​ജേ​ഷ് കു​മാ​ർ, ഡോ. ​ജി​ജു വി. ​ജേ​ക്ക​ബ്, ഡോ. ​ഭാ​വ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.