ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: തി​രു​വ​ല്ല​യി​ലും നീണ്ട നിര
Tuesday, December 10, 2019 10:53 PM IST
തി​രു​വ​ല്ല: ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല ടൗ​ൺ നി​റ​യെ അ​ടു​പ്പു​ക​ൾ നി​ര​ന്നു. എം​സി റോ​ഡി​ല്‍ മു​ത്തൂ​രി​ന​പ്പു​റ​വും ടി​കെ റോ​ഡി​ല്‍ മ​ഞ്ഞാ​ടി​ക്ക​പ്പു​റ​വും അ​ടു​പ്പു​ക​ളു​ടെ നി​ര​നീ​ണ്ടു. തെ​ക്കോ​ട്ട് ചെ​ങ്ങ​ന്നൂ​ര്‍ ക​ഴി​ഞ്ഞും ഭ​ക്ത​ര്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

എ​ന്‍​സി അ​മി​ച്ച​ക​രി, നെ​ടു​മ്പ്രം - ചാ​ത്ത​ങ്ക​രി, കാ​വും​ഭാ​ഗം-​പെ​രി​ങ്ങ​ര, പൊ​ടി​യാ​ടി - പെ​രി​ങ്ങ​ര , മ​ണി​പ്പു​ഴ- പെ​രി​ങ്ങ​ര, നി​ര​ണം-​ച​ക്കു​ള​ത്തു​കാ​വ്, കാ​വും​ഭാ​ഗം-​മ​തി​ല്‍​ഭാ​ഗം, കി​ഴ​ക്കും​മു​റി റോ​ഡു​ക​ളി​ലും ഭ​ക്ത​ര്‍ അ​ടു​പ്പൊ​രു​ക്കി. പ്ര​ദേ​ശ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍. സ്‌​കൂ​ളു​ക​ള്‍, പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വ​ള​പ്പു​ക​ളി​ലും പൊ​ങ്കാ​ല ഇ​ടാ​ന്‍ സൗ​ക​ര്യം ഒ​രു​ങ്ങി​യി​രു​ന്നു. കു​ടി​വെ​ള്ളം, ക​ഞ്ഞി, പ​ഴ​ങ്ങ​ള്‍ ഭ​ക്ത​ര്‍​ക്കെ​ത്തി​ച്ച് സ​ന്ന​ദ്ധ​സേ​വ​ക​രുംമാ​തൃ​ക​യാ​യി.
സേ​വാ​ഭാ​ര​തി സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സും സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​രു​ന്നു.