നി​യ​മ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി ‌‌
Saturday, December 14, 2019 11:12 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ്, ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, ജ​ന​മൈ​ത്രി പോ​ലീ​സ്, റാ​ന്നി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രൊ​ബേ​ഷ​ന്‍-​നേ​ര്‍​വ​ഴി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ഹാ​ളി​ല്‍ നി​യ​മ ബോ​ധ​വ​ത്ക്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി.
പ്രൊ​ബേ​ഷ​ന്‍ നി​യ​മം (1958), ച​ട്ട​ങ്ങ​ള്‍ (1960), പ്രൊ​ബേ​ഷ​ന്‍ ആ​ന്‍​ഡ് ആ​ഫ്റ്റ​ര്‍ കെ​യ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, ജ​യി​ല്‍ വി​മോ​ചി​ത​ര്‍​ക്കും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്കും ഉ​ള്ള വി​വി​ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍, സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ശി​ല്പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച​യാ​യി. ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ജി. ​ആ​ര്‍. ബി​ല്‍​കു​ല്‍ നി​ര്‍​വ​ഹി​ച്ചു.
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം എ​സ്. ക​ര്‍​ത്തി​ക, റാ​ന്നി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​ല​ളി​താ​മ​ണി, നേ​ര്‍​വ​ഴി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​കെ രാ​ജ​ഗോ​പാ​ല്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്‍. പ്രേം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രൊ​ബേ​ഷ​ന്‍ ഓ​ഫ് ഒ​ഫ​ന്‍​ഡേ​ഴ്സ് ആ​ക്ടും, നേ​ര്‍​വ​ഴി പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ. ​ഒ അ​ബീ​ന്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.‌