ക​ര്‍​ഷ​ക​ര്‍ സം​ഘ​ടി​ച്ചു നീ​ങ്ങി​യാ​ലേ നി​ല​നി​ല്‍​പ്പു​ള്ളൂ: മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
Saturday, December 14, 2019 11:12 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ര്‍​ഷ​ക​ര്‍ നി​ല​നി​ല്‍​പ്പി​നാ​യി സം​ഘ​ടി​ച്ചു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും വി​ഘ​ടി​ച്ചു നി​ല്‍​ക്കു​ന്ന​താ​ണ് ന​മ്മു​ടെ പ​രാ​ജ​യ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ അ​റ​യ്ക്ക​ല്‍.
ക​ര്‍​ഷ​ക​ന് രാ​ഷ്ട്രീ​യം വേ​ണ​മെ​ന്നും അ​ത് കൃ​ഷി​ചെ​യ്ത് ജീ​വി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും ഈ ​രാ​ഷ്ട്രീ​യം അ​ടി​മ​ത്വ​മാ​ക​രു​ത് മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ആ​രു ജ​യി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ തീ​രു​മാ​നി​ക്കു​ന്ന കാ​ല​മു​ണ്ടാ​ക​ണ​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കൃ​ഷി​രീ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​ക​ണം. കാ​ലാ​വ​സ്ഥ മാ​റു​ന്നു, ക​മ്പോ​ളം ആ​ഗോ​ള​മാ​യി. ന​മ്മു​ടെ ചെ​റി​യ ലോ​ക​ത്തി​രു​ന്നു മാ​ത്രം ക​ര്‍​ഷ​ക​നി​നി ചി​ന്തി​ക്ക​രു​ത്. ലോ​ക​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍ വ​രെ​യും പോ​ക​ണം.
മ​ത്സ​ര​ക്ഷ​മ​ത കൂ​ട​ണ​മെ​ന്നും യ​ന്ത്ര​വ​ല്‍​കൃ​ത ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ള്‍​ക്കേ ഇ​നി പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വൂ​വെ​ന്നും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ കൃ​ഷി​യി​ലേ​യ്ക്ക് ക​ട​ന്നു​വ​രു​മ്പോ​ള്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​കും. ഈ ​അ​വ​സ​ര​ത്തി​ല്‍ ഒ​ളി​ച്ചോ​ടു​ക​യ​ല്ല, സം​ഘ​ടി​ച്ച് സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച്, ശ​ക്തി​നേ​ടി, മ​ത്സ​രി​ച്ച് വി​പ​ണി കീ​ഴ​ട​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ചി​ലെ​യും ലോ​റേ​ഞ്ചി​ലെ​യും തെ​ക്ക​ന്‍ മി​ഷ​നി​ലെ​യും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന ഭൂ​പ്ര​ശ്‌​ന​ങ്ങ​ളും കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു.
ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, ഇ​ന്‍​ഫാം സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഹൈ​റേ​ഞ്ചി​ലെ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​ക്കാ​ല​മാ​യി നേ​തൃ​ത്വം ന​ല്‍​കി​യ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലും മാ​ര്‍ ജോ​സ് പു​ളി​ക്ക​ലും ചേ​ര്‍​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ ഫാ.​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, ഫാ.​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, അ​ഡ്വ. എ​ബ്രാ​ഹം മാ​ത്യു പ​ന്തി​രു​വേ​ലി, വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.