റോ​ഡ് സു​ര​ക്ഷ ന​മ്മു​ടെ ര​ക്ഷ​യ്ക്ക്: ആ​ന്‍റോ ആ​ന്‍റ​ണി എം​പി
Tuesday, January 14, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: റോ​ഡ് സു​ര​ക്ഷ എ​ന്ന​ത് സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള​താ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച 31-ാമ​ത് ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ കൊ​ല​യാ​ളി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ല്‍ പ​കു​തി​യി​ല​ധി​കം അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.
റോ​ഡ് സു​ര​ക്ഷ പാ​ലി​ക്കു​മെ​ന്ന് ഓ​രോ​രു​ത്ത​രും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കേ​ര​ള​ത്തി​ല്‍ ഓ​രോ വ​ര്‍​ഷ​വും നാ​ലാ​യി​ര​ത്തോ​ളം പേ​ര്‍ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ആ​രും ഇ​തു ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, അ​ടൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സി.​ശ്യാം, പ​ത്ത​നം​തി​ട്ട എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റോ​ഷ​ന്‍ സാ​മു​വേ​ല്‍, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍. രേ​ഖ, സ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.