വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രം
Wednesday, January 15, 2020 10:44 PM IST
ശ​ബ​രി​മ​ല: അ​യ്യ​പ്പ പൂ​ങ്കാ​വ​നം വൃ​ത്തി​യാ​ക്കി അ​തി​ന്‍റെ പ​രി​പാ​വ​ന​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ വി​ശു​ദ്ധി സേ​ന ന​ട​ത്തു​ന്ന പ്ര​വ​ത്ത​ന​ങ്ങ​ൾ മ​ഹോ​ന്ന​ത​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ വി​ശു​ദ്ധി സേ​നാം​ഗ​ങ്ങാ​യി 25വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 26 സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.ശ​ബ​രി​മ​ല​യി​ലു​ടെ വി​ശു​ദ്ധി സേ​ന​യി​ൽ ഇ​ത്ത​വ​ണ 900 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ത​മി​ഴ്നാ​ട് സേ​ലം, തേ​നി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ലേ​റെ​യും.ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, മെം​ബ​ർ​മാ​രാ​യ കെ. ​എ​സ്. ര​വി, എ​ൻ. വി​ജ​യ​കു​മാ​ർ, ദേ​വ​സ്വം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ബി ​എ​സ് തി​രു​മേ​നി, സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ എം ​മ​നോ​ജ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ, ശ​ബ​രി​മ​ല എ​ഡി​എം എ​ൻ. എ​സ്. കെ. ​ഉ​മേ​ഷ്, സ​ന്നി​ധാ​നം ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് വി. ​ജ​യ​മോ​ഹ​ൻ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ പ​ത്ത​നം​തി​ട്ട മാ​നേ​ജ​ർ സ​ന്തോ​ഷ് കെ. ​നാ​യ​ർ, വി​ശു​ദ്ധി സേ​നാ ലീ​ഡ​ർ രാ​മ​ലിം​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.