കാ​ല​ത്തി​നൊ​ത്ത ചി​ന്ത​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ രൂ​പ​താ​ധ്യ​ക്ഷ പ​ദ​വി​യി​ൽ
Wednesday, January 15, 2020 10:44 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ണ്ഡി​ത്യ​വും പ്ര​ഭാ​ഷ​വും ര​ച​ന​യും ഒ​ന്നു ചേ​ർ​ന്ന് ആ​ത്മീ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നി​യു​ക്ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഈ​ടു​റ്റ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ച​തി​നൊ​പ്പം ശാ​ലോം ടി​വി​യി​ൽ ഉ​ൾ​പ്പെ​ടെ അ​റി​യ​പ്പെ​ടു​ന്ന പ്ര​ഭാ​ഷ​ക​നു​മാ​ണ്. ബം​ഗ​ളു​രു സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ധ​ർ​മ്മ​രാം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ബി​ബ്ലി​ക്ക​ൻ തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി.ഏ​ഴു വ​ർ​ഷം രൂ​പ​താ​വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
മ​ത​ബോ​ധ​ന പ​ഠ​ന സി​ല​ബ​സും വ​ർ​ഷാ​വ​സാ​ന ഉ​ഥാ​നോ​ത്സ​വ കോ​ഴ്സും കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ചു.
ക​ല​യും പാ​ട്ടും വ​ര​യു​മൊ​ക്കെ ചേ​ർ​ന്ന മ​ത​ബോ​ധ​ന പാ​ഠാ​വ​ലി ത​യാ​റാ​ക്കി കു​ട്ടി​ക​ൾ​ക്ക് കാ​ലോ​ചി​ത​വും ആ​ഹ്ലാ​ദ​ക​ര​വു​മാ​യ മ​ത​പ​ഠ​ന പ​രി​ശീ​ല​ന രീ​തി​ക്കു രൂ​പം ന​ൽ​കി. കു​ട്ടി​ക​ൾ​ക്ക് കാ​ലോ​ചി​ത​മാ​യ മാ​ധ്യ​മ, സാ​മൂ​ഹി​ക, ആ​ത്മീ​യ പ​രി​ശീ​ല​ന​ത്തി​നാ​യി ത​ണ​ൽ​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ ഫൊ​റോ​ന ത​ല​ത്തി​ൽ ന​ട​ത്തി​വ​ന്ന ക്യാ​ന്പു​ക​ളി​ൽ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് സ​ഭാ​ത്മ​ക ബോ​ധ്യ​ങ്ങ​ൾ പ​ക​ർ​ന്നു. രൂ​പ​താ​കേ​ന്ദ്ര​ത്തി​ൽ കെ​രി​ഗ്മ പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച് അ​ത്മാ​യ​ർ​ക്ക് ദൈ​വ​ശാ​സ്ത്ര ഡി​പ്ലോ​മ കോ​ഴ്സ് ഇ​ദ്ദേ​ഹം ആ​രം​ഭി​ച്ച​തും ഇ​ക്കാ​ല​ത്താ​ണ്. 2011 ഫെ​ബ്രു​വ​രി​യി​ൽ റാ​ന്നി -പ​ത്ത​നം​തി​ട്ട മി​ഷ​ൻ മേ​ഖ​ല​യു​ടെ ചാ​ർ​ജു​ള്ള സി​ൻ​ചെ​ല്ലൂ​സും പ​ത്ത​നം​തി​ട്ട ഫൊ​റോ​ന വി​കാ​രി​യു​മാ​യി. 2014 മേ​യ് മു​ത​ൽ ഇ​ട​ക​യു​ടെ​യും വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും സെ​മി​നാ​രി​ക്കാ​രു​ടെ​യും ചു​മ​ത​ല​യു​ള്ള സി​ൻ​ഞ്ചെ​ല്ലൂ​സാ​യി നി​യ​മി​ത​നാ​യി. തു​ട​ർ​ന്നാ​ണ് 2016ൽ ​സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്. മാ​ർ ജോ​സ് പു​ളി​ക്ക​ൽ ര​ചി​ച്ച സ്നേ​ഹ​വി​സ്ഫോ​ട​ന​ത്തി​ന്‍റെ ദി​വ്യ​സ്പ​ന്ദ​ന​ങ്ങ​ൾ, ഹൃ​ദ​യ​നി​ല​ത്തെ മ​ഴ​പ്പെ​യ്ത്ത്, പു​ഴ​യു​ടെ ഹൃ​ദ​യം​പോ​ലെ, Jesus : The Dynamic Way, Pilgrim Dynamics of Jesus Community (Thesis), Pilgrim Perspectives of Eastern Ecclesiologyഎ​ന്നീ ഗ്ര​ന്ഥ​ങ്ങ​ങ്ങ​ളു​ടെ നി​ര​വ​ധി എ​ഡി​ഷ​നു​ക​ൾ പ്ര​സാ​ധ​നം ചെ​യ്തി​ട്ടു​ണ്ട്.