ശ​ബ​രി​മ​ല​യി​ൽ 58 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Wednesday, January 15, 2020 10:44 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ 58 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്ത് ന​ട​പ്പാ​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​യു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​വ. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.
റോ​പ് വേ ​നി​ർ​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ട​ൻ മാ​റി​ക്കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​സ്ഥാ​ന സ​ർ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​യും ഇ​തി​നാ​യി കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഭ​ക്ത​ജ​ന ബാ​ഹു​ല്യം വ​ർ​ധി​ച്ച​തെ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടൊ​യും ശാ​ന്തി​യോ​ടെ​യും ദ​ർ​ശ​നം ന​ട​ത്താ​ൻ ഈ ​സീ​സ​ണി​ലെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ച്ചു.
പ്ലാ​സ്റ്റി​ക് വി​മു​ക്ത ശ​ബ​രി​മ​ല​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ഒ​രു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ഇ​ത്ത​വ​ണ സാ​ധി​ച്ചു. കേ​ര​ള​ത്തി​ലും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ല​ളി​ലു​മു​ള്ള ഗു​ര​സ്വാ​മി​മാ​രി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​നാ​യി നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​രു​മു​ടി​ക്കെ​ട്ടു​ക​ളി​ൽ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്ത മ​ണ്ഡ​ലം​മ​ക​ര​വി​ള​ക്ക് മ​ഹോ​ൽ​സ​വ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, അം​ഗ​ങ്ങ​ളാ​യ എ​ൻ. വി​ജ​യ​കു​മാ​ർ, കെ. ​എ​സ്. ര​വി, ദേ​വ​സ്വം സെ​ക്ര​ട്ട​റി ഗാ​യ​ത്രീ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.