യൂ​ത്ത് ഫ്ര​ണ്ട് -എം ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് - എം ​ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ എ​ൻ.​എം.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ഫ്ര​ണ്ട് - എം​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കും.
തൊ​ഴി​ലി​ല്ലാ​യ്മ അ​ട​ക്കം കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സൃ​ഷ്ടി​യാ​ണെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് കു​റ്റ​പ്പെ​ടു​ത്തി. പ്ര​ക​ട​ന പ​ത്രി​ക​ക​ളി​ൽ ഇ​രു​സ​ർ​ക്കാ​രു​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ച്ചു.
പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തെ​യും മാ​ർ​ച്ചി​ൽ എ​തി​ർ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ ജേ​ക്ക​ബ് മാ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി പി.​തോ​മ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.