വിപ്പിന്‍റെ സാധുത: കമ്മീഷനിൽ ഹാജരായില്ല ജില്ലാ പ്രസിഡന്‍റിന്‍റെ വീട്ടിൽ തെളിവെടുപ്പ്
Thursday, January 16, 2020 10:49 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​അം​ഗം വി​പ്പ് ലം​ഘ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വീ​ട്ടി​ലെ​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യി വി​ക്ട​ർ ടി.​തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി അ​ഭി​ഭാ​ഷ​ക​ർ​ക്കൊ​പ്പം എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​റു​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ​മാ​യ വി​ക്ട​ർ ടി. ​തോ​മ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് തെ​ളി​വെ​ടു​ത്ത​തെ​ന്ന് പ​റ​യു​ന്നു. ന്ധ​ക​മ്മീ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ​ന്ധ എ​ന്ന നി​യ​മ​ത്തി​ന്‍റെ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ക്ട​റി​ന്‍റെ കോ​ഴ​ഞ്ചേ​രി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്.
പ​ത്ത​നം​തി​ട്ട ഗ​സ്റ്റ് ഹൗ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ത​നി​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ മു​ഖാ​ന്തി​രം ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ക​മ്മീ​ഷ​ൻ മു​ന്പാ​കെ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​പ്പ് ത​ന്‍റേ​ത​ല്ലാ​ത്ത​തി​നാ​ൽ ഇ​തു തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത ത​നി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ക്ട​ർ. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ​യാ​ണ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു പോ​കാ​തി​രു​ന്ന​ത്.
ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി നേ​രി​ട്ട് എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വ​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞ​താ​യും ആ​ദ്യ​ദി​നം മ​റ്റൊ​രു പ​രി​പാ​ടി​യു​ടെ തി​ര​ക്കി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് കാ​ണാ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്നും വി​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ നി​ർ​മ​ലാ മാ​ത്യൂ​സി​നെ​തി​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ഡി​എ​ഫ് സ്വ​ത​ന്ത്രാം​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​ക്കാ​മ്മ ജോ​ണ്‍​സി​നെ​തി​രെ​യും 2019 ജ​നു​വ​രി​യി​ൽ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി തെ​ള്ളി​യൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നും വി​ജ​യി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സൂ​സ​ൻ ജോ​ർ​ജ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്ന് അ​വി​ശ്വാ​സ​പ്ര​മേ​യം വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ 13 അം​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് - ആ​റ്, എ​ൽ​ഡി​എ​ഫ് - ആ​റ്, ബി​ജെ​പി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. നി​ർ​മ​ലാ മാ​ത്യൂ​സും അ​ക്കാ​മ്മ ജോ​ണ്‍​സ​നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റും വൈ​സ്പ്ര​സി​ഡ​ന്‍റും ആ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സ്ഥാ​ന​ങ്ങ​ൾ വീ​തം​വ​യ്ക്കു​ന്ന​ത് അ​പ​ക​ട​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്.
അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ സൂ​സ​ൻ ജോ​ർ​ജ് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ ആ​റി​നെ​തി​രെ ഏ​ഴ് വോ​ട്ടു​ക​ൾ പ്ര​മേ​യം പാ​സാ​യി. പി​ന്നീ​ട് എ​ൽ​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന് സി​പി​എം അം​ഗം ആ​ർ. കൃ​ഷ്ണ​കു​മാ​ർ പ്ര​സി​ഡ​ന്‍റും സൂ​സ​ൻ ജോ​ർ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.യു​ഡി​എ​ഫി​ന്‍റെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എ​മ്മി​ന്‍റെ​യും വി​പ്പ് ലം​ഘി​ച്ച​തി​നെ​തു​ട​ർ​ന്ന് സൂ​സ​ൻ ജോ​ർ​ജി​നെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ർ​മ​ലാ മാ​ത്യൂ​സ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കു​ക​യും പ​രാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
നി​ർ​മ​ലാ മാ​ത്യൂ​സി​ന്‍റെ പ്ര​ധാ​ന​സാ​ക്ഷി​യാ​യി യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വി​ക്ട​ർ ടി. ​തോ​മ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ക​മ്മീ​ഷ​നു മു​ന്പാ​കെ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​ത്ത​ത്.
ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​ന്പാ​കെ കേ​സി​ൽ വാ​ദം തു​ട​രും. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​ന്പാ​കെ ന​ൽ​കി​യ കേ​സി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ള്ള വി​പ്പ് വ്യാ​ജ​മാ​ണെ​ന്ന വി​ക്ട​ർ ടി.​തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ മൊ​ഴി ന​ല്കി​യ വി​ക്ട​ർ ടി. ​തോ​മ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ജോ​സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.