പ​ൾ​സ് പോ​ളി​യോ നാ​ളെ; 973 മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ‌
Friday, January 17, 2020 10:54 PM IST
‌പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പോ​ളി​യോ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ന​ട​ക്കു​ന്ന പ​ൾ​സ് പോ​ളി​യോ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള 973 പോ​ളി​യോ ബൂ​ത്തു​ക​ളി​ൽ നി​ന്നും അ​ഞ്ചു​വ​യ​സു​വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്കു​ള​ള വാ​ക്സി​ൻ ന​ൽ​കും. ഇ​തി​നാ​വ​ശ്യ​മാ​യ വാ​ക്സി​നു​ക​ൾ, ടാ​ലി ഷീ​റ്റു​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​ത്തോ​ളം ബൂ​ത്ത് വോ​ള​ണ്ട​റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ക​ഴി​ഞ്ഞെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ ഷീ​ജ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, സ​ബ് സെ​ന്‍റ​റു​ക​ൾ, തി​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പോ​ളി​യോ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ൾ, എ​ത്തി​ചേ​രാ​ൻ പ്ര​യാ​സ​മു​ള​ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 11 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ അ​ഞ്ചു വ​യ​സു​വ​രെ പ്രാ​യ​മു​ള​ള 71,622 കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 470 കു​ട്ടി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കും.. ‌‌