ഡോ.​എം.​എ​സ്.​ സു​നി​ലി​ന്‍റെ 158-ാമ​ത് സ്നേ​ഹ​ഭ​വ​നം ഗീ​ത​യു​ടെ ആ​റം​ഗ കു​ടും​ബ​ത്തി​ന് ‌
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ഡോ.​എം.​എ​സ്.​സു​നി​ൽ ഭ​വ​ന ര​ഹി​ത​രാ​യ നി​രാ​ശ്ര​യ​ർ​ക്ക് ന​ൽ​കു​ന്ന158-ാ​മ​ത് വീ​ട് സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​ത്താ​ൽ തു​രു​ത്തി​ക്കാ​ട് വാ​ളം​പ​റ​മ്പി​ൽ ഗീ​താ രാ​ജ​നും കു​ടും​ബ​ത്തി​നും നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ. പി.​എം. തോ​മ​സും താ​ക്കോ​ൽ​ദാ​നം ഫെ​ഡ​റേ​ഷ​ൻ അം​ഗം കോ​ശി ജോ​ർ​ജും നി​ർ​വ​ഹി​ച്ചു.

ഗീ​ത​യും, കാ​ലി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത രാ​ജ​നും അ​വ​രു​ടെ വൃ​ദ്ധ​രും, ശൈ​യ്യാ​വ​ലം​ബ​രു​മാ​യ മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങി​യ ആ​റം​ഗ കു​ടും​ബം സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന വി​വ​രം ബ്ലോ​ക്ക് മെം​ബ​ർ കോ​ശി പി. ​സ​ക്ക​റി​യ​യാ​ണ് ടീ​ച്ച​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​ മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.ച​ട​ങ്ങി​ൽ ബ്ലോ​ക്ക് മെം​ബ​ർ കോ​ശി പി. ​സ​ക്ക​റി​യ, വാ​ർ​ഡ് മെം​ബ​ർ ജോ​ളി റെ​ജി, കെ.​കെ പ്ര​സാ​ദ്, ജോ​ൺ വ​ർ​ഗീ​സ്, കെ.​പി.​ജ​യ​ലാ​ൽ, സ​ജി കു​ഴി​പ്പു​ല​ത്ത്, റെ​യി​ച്ച​ൽ ജോ​ർ​ജ്, സ​നീ​ഷ് എ. ​വി,മോ​ൻ​സ​ൻ കു​രു​വി​ള, ഹ​രി​ത കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌