ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു മു​ത​ല്‍‌
Saturday, January 18, 2020 10:59 PM IST
തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ 59 -ാ മ​ത് ജ​ന​റ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ 26 വ​രെ മ​ഞ്ഞാ​ടി തൈ​മ​ല ബി​ഷ​പ് ഏ​ബ്ര​ഹാം ന​ഗ​റി​ല്‍ ന​ട​ക്കും.ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്പ് ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ.​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​റ​വ.​ഡോ.​അ​ശോ​ക് ആ​ന്‍​ഡ്രൂ​സ്, റ​വ.​ഡോ.​അ​ജി​ത്ത് കു​മാ​ര്‍, ജോ​ര്‍​ജ് ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

നാ​ളെ മു​ത​ല്‍ 25 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7.30 ന് ​ബൈ​ബി​ള്‍ ക്ലാ​സ്, 24 ന് ​രാ​വി​ലെ 10. ന് ​സ്ത്രീ​ജ​ന പ്ര​വ​ര്‍​ത്ത​ന ബോ​ര്‍​ഡി​ന്‍റെ യോ​ഗ​ങ്ങ​ളും മി​ഷ​ന​റി പ്ര​വ​ര്‍​ത്ത​ന യോ​ഗ​ങ്ങ​ളും ന​ട​ത്തും 26 ന് ​രാ​വി​ലെ 7.30 ന് ​സ​ഭാ സെ​ന്‍​ട്ര​ല്‍ ചാ​പ്പ​ലി​ല്‍ ന​ട​ക്കു​ന്ന തി​രു​വ​ത്താ​ഴ ശു​ശ്രൂ​ഷ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​പൊ​തു​യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.