പ​ള്‍​സ് പോ​ളി​യോ: ജി​ല്ല​യി​ല്‍ 71,622 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കും ‌
Saturday, January 18, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പോ​ളി​യോ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ന​ട​ക്കു​ന്ന പ​ള്‍​സ് പോ​ളി​യോ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ക്കും. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള 973 പോ​ളി​യോ ബൂ​ത്തു​ക​ളി​ല്‍ നി​ന്നും അ​ഞ്ചു​വ​യ​സു വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്കു​ള​ള വാ​ക്‌​സി​ന്‍ ന​ല്‍​കും. ഇ​തി​നാ​വ​ശ്യ​മാ​യ വാ​ക്‌​സി​നു​ക​ള്‍, ടാ​ലി ഷീ​റ്റു​ക​ള്‍, മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​ത്തോ​ളം ബൂ​ത്ത് വോ​ള​ണ്ട​റി​യ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി ക​ഴി​ഞ്ഞെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ അ​ഞ്ചു വ​യ​സു​വ​രെ പ്രാ​യ​മു​ള​ള 71,622 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 470 കു​ട്ടി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കും.

ജി​ല്ല​യി​ലെ അ​ഞ്ചു​വ​യ​സു​വ​രെ​യു​ള​ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പോ​ളി​യോ വാ​ക്‌​സി​ന്‍ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ​ബ് സെ​ന്‍റ​റു​ക​ള്‍, തി​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പോ​ളി​യോ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ള്‍, എ​ത്തി​ചേ​രാ​ന്‍ പ്ര​യാ​സ​മു​ള​ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 11 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും കു​ഞ്ഞു​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തും അ​വ​രെ മ​ര​ണ​ത്തി​ലേ​ക്കോ, സ്ഥി​ര​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ലേ​ക്കോ ന​യി​ക്കു​ന്ന​തു​മാ​യ ഒ​രു വൈ​റ​സ് രോ​ഗ​മാ​ണു പോ​ളി​യോ.

ഇ​തി​നു ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യി​ല്ല. പ​ക്ഷേ 100 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ ചി​കി​ത്സ ല​ഭ്യ​മാ​ണ്. പോ​ളി​യോ തുള്ളി മ​രു​ന്നി​നു പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ല. ന​മ്മു​ടെ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളാ​യ പാക്കിസ്ഥാ​നി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലും പോ​ളി​യോ കേ​സു​ക​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ജ​നു​വ​രി 19 ന് ​പ​ള്‍​സ് പോ​ളി​യോ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.‌