അ​ശോ​ക​ൻ കു​ള​ന​ട ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, January 19, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ധ്യ​ക്ഷ​നാ​യി അ​ശോ​ക​ന്‍ കു​ള​ന​ട​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.
1986 ല്‍ ​ആ​ര്‍​എ​സ്എ​സി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി, ബി​ജെ​പി ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി, ജി​ല്ല​യു​ടെ​സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.
2016-2019 കാ​ല​ഘ​ട്ട​ത്തി​ല്‍ ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന​ലെ മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.
സം​സ്ഥാ​ന വ​ക്താ​വും വാ​ര​ണാ​ധി​കാ​രി​യു​മാ​യ ജെ.​ആ​ര്‍. പ​ദ്മ​കു​മാ​ര്‍, സ​ഹ​വ​ര​ണാ​ധി​കാ​രി ന​രേ​ഷ് എ​ന്നി​വ​രാ​ണ്‌ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.