ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ അ​ഞ്ചാം പു​റ​പ്പാ​ട് ഇ​ന്ന്
Sunday, January 19, 2020 10:11 PM IST
ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ അ​ഞ്ചാം പു​റ​പ്പാ​ട് ഇ​ന്നു രാ​ത്രി 10.30 ന് ​ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ലെ അ​ഞ്ചാം ഉ​ത്സ​വ നാ​ളി​ൽ ഗ​രു​ഡ​വാ​ഹ​ന​ത്തി​ൽ പാ​ർ​ഥ​സാ​ര​ഥി​യാ​യ മ​ഹാ​വി​ഷ്ണു​വി​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​താ​ണ് അ​ഞ്ചാം പു​റ​പ്പാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. മ​ഹാ​വി​ഷ്ണു​വി​ന്‍റെ വാ​ഹ​ന​മാ​യ ഗ​രു​ഡ​ന്‍റെ ത​ടി​യി​ൽ തീ​ർ​ത്ത രൂ​പ​ത്തി​ൽ മു​ന്നോ​ട്ടു നീ​ട്ടി​യ കൈ​ക​ളും വ​ശ​ങ്ങ​ളി​ൽ ചി​റ​കു​ക​ളും ദം​ഷ്ട്ര​ക​ളോ​ടു കൂ​ടി​യ വാ​യും ഗാം​ഭീ​ര്യം തു​ടി​ക്കു​ന്ന മു​ഖ​വും കൊ​ത്തു​പ​ണി​ക​ളോ​ടു കൂ​ടി​യ കി​രീ​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ സ്വ​ർ​ണ​പ്ര​ഭ, ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച മാ​ല​ക​ൾ, താ​മ​ര​പ​ത​ക്കം, സ്വ​ർ​ണ​ത്തി​ലും വെ​ള്ളി​യി​ലും ഉ​ള്ള പൂ​ക്ക​ൾ തു​ട​ങ്ങി​യ അ​ല​ങ്കാ​ര​ങ്ങ​ളു​മാ​യാ​ണ് ഗ​രു​ഡ​വാ​ഹ​നം അ​ഞ്ചാം പൂ​റ​പ്പാ​ടി​നെ​ത്തു​ന്ന​ത്. 25 നാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം സ​മാ​പി​ക്കു​ന്ന​ത്.