കേ​ര​ള ഭാ​ഗ്യ​ക്കു​റി ചെ​റി​യ സ​മ്മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്നി​ല്ലെ​ന്ന് വി​ല്പ​ന​ക്കാ​ർ
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ നാ​ല​ക്ക സ​മ്മാ​ന ടി​ക്ക​റ്റു​ക​ൾ ബി​നാ​മി ഏ​ജ​ന്‍റു​മാ​ർ കൈ​ക്ക​ലാ​ക്കു​ന്ന​താ​യി ചി​ല്ല​റ വി​ല്പ​ന​ക്കാ​രു​ടെ പ​രാ​തി. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ന​റു​ക്കെ​ടു​പ്പ് വ​ന്ന ശേ​ഷം 5000, 2000, 1000, 500, 100 എ​ന്നീ സ​മ്മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ കു​റ​യു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.
ധാ​രാ​ളം സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി അ​റി​യി​പ്പ് വ​രു​ന്നു​ണ്ടെ​ങ്കി​ലും ചി​ല്ല​റ ലോ​ട്ട​റി വി​ത​ര​ണ​ക്കാ​ർ വി​ൽ​ക്കു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്ക് സ​മ്മാ​നം ല​ഭി​ക്കു​ന്നി​ല്ല. സ​മീ​പ​കാ​ല​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ങ്ങ​ളു​ടെ അ​റി​വി​ൽ ആ​ർ​ക്കും ത​ന്നെ ചെ​റി​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു ലോ​ട്ട​റി ഓ​ഫീ​സി​ൽ നി​ന്നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ല്ലെ​ന്നും വി​ല്പ​ന​ക്കാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.സം​സ്ഥാ​ന​ത്ത് ര​ണ്ടു​ല​ക്ഷം കു​ടും​ബ​ങ്ങ​ളോ​ളം ലോ​ട്ട​റി വി​ത​ര​ണം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന എ​ല്ലാ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ഇ​വ​ർ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ൽ, ലോ​ട്ട​റി വാ​ങ്ങു​ന്ന​വ​ർ​ക്ക് നാ​ല​ക്ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ഉ​ദ്യാ​ഗ​സ്ഥ​രും ചി​ല ബി​നാ​മി ലൈ​സ​ൻ​സു​കാ​രും ത​മ്മി​ലു​ള്ള ര​ഹ​സ്യ ഇ​ട​പാ​ടാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വി​ല്പ​ന​ക്കാ​ർ പ​റ​ഞ്ഞു.ന​റു​ക്കെ​ടു​പ്പ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​റി​യാ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മാ​നം അ​ടി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള ന​ന്പ​രു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ബി​നാ​മി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ വി​ല്പ​ന​യ്ക്ക് എ​ത്താ​റി​ല്ലെ​ന്നും പ​റ​യു​ന്നു.ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും 5000 രൂ​പ​യു​ടെ സ​മ്മാ​നം 10,000 പേ​ർ​ക്കാ​ണ് ല​ഭി​ക്കേ​ണ്ട​ത്. ഇ​ത് 5.40 കോ​ടി വ​രും.
ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. 5000 രൂ​പ​യു​ടെ സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റു​ക​ൾ ജി​ല്ല​യി​ൽ ഏ​തൊ​ക്കെ ഏ​ജ​ന്‍റു​മാ​ർ​ക്കാ​ണ് കൊ​ടു​ത്ത​ത് എ​ന്ന​റി​യാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.
എ​ന്നാ​ൽ, ഇ​തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്ന് മ​റു​പ​ടി ത​രി​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. വീ​ണ്ടും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് വി​ല്പ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.കേ​ര​ള ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​രാ​യ വി​നി​പോ​ൾ, മാ​ത്തു​ണ്ണി മാ​ത്യ, സ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.