കാട്ടുപ​ന്നി കു​റു​കെ ചാ​ടി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു
Monday, January 20, 2020 11:00 PM IST
കോ​ന്നി: കാ​ട്ടു​പ​ന്നി കു​റു​കെ​ച്ചാ​ടി​യ​തി​നേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.കോ​ന്നി എ​ലി​യ​റ​ക്ക​ൽ - അ​രു​വാ​പ്പു​ലം റോ​ഡി​ൽ വെ​ൺമേലി പ​ടി​യ്ക്കു സ​മീ​പം ഇ​ന്ന​ലെ​യാ​ണ് അ​പ​ക​ടം. അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ന്നി കു​റു​കെ ചാ​ടി​യ​പ്പോ​ൾ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​താ​യി പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ലേ​റെ​യും.റോ​ഡി​ൽ പ​ന്നി കു​റു​കേ ചാ​ടി​യ​തി​നേ തു​ട​ർ​ന്നു ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​ട്ടു​ണ്ട്. കോ​ന്നി ത​ടി ഡി​പ്പോ​യ്ക്ക് മു​ന്നി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് റോ​ഡി​നു കു​റു​കേ ചാ​ടി​യ പ​ന്നി​യെ വ​ലി​യ വാ​ഹ​നം ഇ​ടി​ച്ച് വീ​ഴ്ത്തി​യി​രു​ന്നു.