കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം
Tuesday, January 21, 2020 10:38 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ 24ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ 12 വ​രെ മ​ല്ല​പ്പ​ള്ളി മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും. ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ വി​ഹി​തം അ​ട​ച്ച് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ കെ​പ്പ​റ്റ​ണ​മെ​ന്ന് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.

നേ​തൃ​സ​മ്മേ​ള​നം 25ന്

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​താ​ധ്യാ​പ​ക നേ​തൃ​സ​മ്മേ​ള​നം 25-നു ​രാ​വി​ലെ 9.30ന് ​അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ലെ മാ​ർ ജയിം​സ് കാ​ളാ​ശേ​രി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഡ​യ​റ​ക്‌ടർ ഫാ.​ ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​രാ​ധ​ന ക്ര​മാ​ധി​ഷ്ഠി​ത ആ​ധ്യാ​ത്മി​ക ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി റ​വ.​ ഡോ. ജോ​യി ചെ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മാ​പ​ന സ​ന്ദേ​ശ​വും അ​വാ​ർ​ഡു​ദാ​ന​വും നി​ർ​വ​ഹി​ക്കും.
വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ൽ 25, 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സ​ഭാ​പ്ര​തി​ഭാ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ർ, സി​ആ​ർ​ടി അം​ഗ​ങ്ങ​ൾ, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ർ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.